ബ്രൂണോ – പോഗ്ബ കൂട്ടുകെട്ട് പ്രീമിയർ ലീഗിനെ വിറപ്പിക്കും എന്ന് അലൻ ഷിയറർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ പോൾ പോഗ്ബ ബ്രൂണൊ ഫെർണാണ്ടസ് കൂട്ടുകെട്ട് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണ് എന്ന് ന്യൂകാസിൽ യുണൈറ്റഡ് ഇതിഹാസം അലൻ ഷിയറർ. ടോട്ടൻഹാമിനെതിരെ പോഗ്ബയും ബ്രൂണോയും ഒരുമിച്ച് കളിച്ചപ്പോൾ അത് ഒരു ഭയപ്പെടുത്തുന്ന കൂട്ടുകെട്ടായാണ് തോന്നിയത്. പ്രീമിയർ ലീഗ് ക്ലബുകളെ ഈ കൂട്ടുകെട്ട് വിറപ്പിക്കും എന്നുൻ ഷിയറർ പറഞ്ഞു.

ടോട്ടൻഹാമിനെതിരെ ആയിരുന്നു ആദ്യമായി പോൾ പോഗ്ബയും ബ്രൂണൊ ഫെർണാണ്ടസും ഒരുമിച്ച് കളിച്ചത്. പോഗ്ബ നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് അന്ന് ബ്രൂണോ യുണൈറ്റഡിന് സമനില നേടിക്കൊടുത്തിരുന്നു. പോൾ പോഗ്ബയുടെ നീണ്ട കാലത്തെ പരിക്ക് കഴിഞ്ഞുള്ള തിരിച്ചു വരവ് പ്രതീക്ഷ നൽകുന്നതാണ് എന്നും പോഗ്ബ കളത്തിൽ വലിയ പ്രകടനങ്ങൾ നടത്തേണ്ട സമയമായി എഞ്ഞ്ം ഷിയറർ പറഞ്ഞു.

Advertisement