ലാലിഗ ഗോളടിയിൽ റെക്കോർഡ് ഇട്ട് റാമോസ്

- Advertisement -

ഇന്നലെ നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ഗോളടിയിൽ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഡിഫൻഡർ ആയാണ് റാമോസ് മാറിയിരിക്കുന്നത്. ഇന്നലെ നേടി ഗോൾ ലാലിഗയിലെ റാമോസിന്റെ 68ആം ഗോൾ ആയിരുന്നു.

ഈ ഗോളോടെ റൊണാൾഡ് കോമന്റെ 67 ഗോൾ എന്ന റെക്കോർഡാണ് റാമോസ് മറികടന്നത്. ഐബറിനെതിരായ ഗോളിൽ താരം കോമന്റെ റെക്കോർഡിനൊപ്പം എത്തിയിരുന്നു. കോമന്റെ 67 ഗോളിൽ 46 പെനാൾട്ടികൾ ഉണ്ടായിരുന്നു. എന്നാൽ റാമോസിന് ആകെ 17 പെനാൾട്ടികൾ മാത്രമെ ഉള്ളൂ.

ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഡിഫൻഡേഴ്സ്
Ramos – 68 Goals
Koeman – 67 Goals
Hierro – 51 Goals
Roberto Carlos – 46 Goals
Pirri – 45 Goals

Advertisement