ആശങ്കയായി ടെന്നീസ് താരം ഗ്രിഗോർ ദിമിത്രോവിനു കൊറോണ ബാധ സ്ഥിരീകരിച്ചു

- Advertisement -

ബൾഗേറിയൻ ടെന്നീസ് താരവും 19 റാങ്കുകാരനും ആയ ഗ്രിഗോർ ദിമിത്രോവിനു കൊറോണ ബാധ സ്ഥിരീകരിച്ചു. നിലവിൽ വീട്ടിൽ വിശ്രമത്തിൽ ആയ താരം ഇതിനിടയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച് മുൻകൈ എടുത്ത് നടത്തുന്ന സൗഹൃദ അഡ്രിയ ടൂറിൽ പങ്കെടുത്തത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കാണികളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ടൂർണമെന്റിൽ സെർബിയൻ, ക്രൊയേഷ്യൻ ടൂർണമെന്റുകളിൽ താരം ഇത് വരെ പങ്കെടുത്തിരുന്നു.

ശനിയാഴ്ച കോരിക്കിനോട് പുറത്ത് പോവുക ആയിരുന്നു ദിമിത്രോവ്. ഇതോടെ ജ്യോക്കോവിച്ച് ഉൾപ്പെട്ട ഫൈനൽ മത്സരം ഉപേക്ഷിച്ചു. താരം ജ്യോക്കോവിച്ച്, സെരവ്, തീം തുടങ്ങി പല താരങ്ങളുമായി അടുത്ത് ഇടപ്പെട്ടതും കാണികൾ ഉണ്ടായിരുന്നതും ആശങ്ക ഉയർത്തി. താരത്തിന് രോഗം സ്ഥിരീകരിച്ചതിനു പിറകെ കാണികളെ ഇന്ന് കളത്തിൽ നിന്ന് മാറ്റിയിരുന്നു. ഇതോടെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന സൗഹൃദ ടൂർണമെന്റ് ഇനി നടക്കുമോ എന്ന കാര്യം സംശയത്തിലായി. തന്നോട് സമീപകാലത്ത് ഇടപെട്ട എല്ലാവരും കോവിഡ് ടെസ്റ്റ് എടുക്കാൻ അഭ്യർത്ഥിക്കുന്നത് ആയി ഇൻസ്റ്റാഗ്രാമിൽ കുറിച്ച ദിമിത്രോവ് താൻ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ അതിനു ക്ഷമ ചോദിക്കുന്നത് ആയും പറഞ്ഞു.

Advertisement