“എത്ര മിസ് പാസ് വന്നാലും ഫോർവേഡ് പാസുകൾ നിർത്തില്ല” – ബ്രൂണൊ ഫെർണാണ്ടസ്

പ്രീമിയർ ലീഗിൽ തരംഗമായി മാറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. അവസരങ്ങൾ സൃഷ്ടിച്ചും ഗോളടിച്ചും യുണൈറ്റഡിന്റെ സ്ഥിരം വിജയ ശില്പിയാണ് ബ്രൂണോ. ബ്രൂണോ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ പല പാസുകളും നഷ്ടപ്പെടുന്നത് അടുത്ത ദിവസങ്ങളിൽ കാണാൻ സാധിച്ചിരുന്നു. എന്നാൽ എത്ര മിസ് പാസ് വന്നാലും താൻ അവസരങ്ങൾ സൃഷ്ടിക്കുന്നത് നിർത്തില്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

താൻ റിസ്ക് എടുക്കുന്ന താരമാണ്. അപ്പോൾ മിസ് പാസുകൾ സാധാരണയാണ്. തനിക്ക് അറിയാം താൻ എന്ന് ശരിയായ പാസ് കണ്ടെത്തുന്നോ അപ്പോൾ തന്റെ മുന്നിൽ ഉള്ള ഫോർവാഡ് താരം ഗോൾ നേടുമെന്ന്. ബ്രൂണോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് മുന്നിൽ കളിക്കുന്ന താരങ്ങൾ ഒക്കെ ഏറെ മികച്ചതാണ്. അതുകൊണ്ട് തന്നെ തനിക്ക് യുണൈറ്റഡിൽ പെട്ടെന്ന് തന്നെ ഫോം കണ്ടെത്താൻ ആയെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Previous article“നാപോളിയിൽ തന്നെ വിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നത്” – കൗലിബലി
Next articleലിവർപൂളിനെ സമനിലയിൽ തളച്ച് യൂറോപ്പ ലീഗ് പ്രതീക്ഷ കാത്ത് ബേർൺലി