ലിവർപൂളിനെ സമനിലയിൽ തളച്ച് യൂറോപ്പ ലീഗ് പ്രതീക്ഷ കാത്ത് ബേർൺലി

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചാമ്പ്യന്മാരായ ലിവർപൂളിനെ ബേൺലി സമനിലയിൽ തളച്ചു. ആൻഫീൽഡിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഗംഭീര പ്രകടനം തന്നെയാണ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബേൺലിയിൽ നിന്ന് കണ്ടത്. ആദ്യ പകുതിയിൽ റോബേർട്സണിലൂടെ ആയിരുന്നു ലിവർപൂൾ ഇന്ന് ലീഡ് എടുത്തത്. ഫാബിനോയുടെ പാസിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു റോബേർട്സന്റെ ഗോൾ.

രണ്ടാം പകുതിയുൽ ജേ റോഡ്രിഗസ് ആണ് ബേൺലിക്ക് സമനില നൽകിയത്. ജേ റോഡ്രിഗസിന്റെ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ട് ടീമുകൾക്കും വിജയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. ബേൺലിയുടെ ഒരു ശ്രമം ബാറിന് തട്ടി മടങ്ങുകയും ചെയ്തു. ഈ സമനില ലിവർപൂളിന്റെ റെക്കോർഡ് പോയന്റ് എന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ്.

ബേൺലിക്ക് ഈ സമനില അവരുടെ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമാക്കി തന്നെ നിർത്തും. 50 പോയന്റുമായി 9ആം സ്ഥാനത്താണ് ബേൺലി ഇപ്പോൾ ഉള്ളത്‌. ആറാമതുള്ള വോൾവ്സിന് 52 പോയന്റ് മാത്രമെ ഉള്ളൂ. അതുകൊണ്ട് തന്നെ യൂറോപ്പ ലീഗ് യോഗ്യതക്കായുള്ള പോരാട്ടം കനക്കും.

Previous article“എത്ര മിസ് പാസ് വന്നാലും ഫോർവേഡ് പാസുകൾ നിർത്തില്ല” – ബ്രൂണൊ ഫെർണാണ്ടസ്
Next articleലാസിയോക്ക് തുടർച്ചയായ മൂന്നാം പരാജയം, യുവന്റസിന് ലീഡ് ഉയർത്താൻ അവസരം