“നാപോളിയിൽ തന്നെ വിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നത്” – കൗലിബലി

കൗലിബലി നാപോളി വിടുമെന്ന അഭ്യൂഹങ്ങൾ താരം തന്നെ തള്ളിയിരിക്കുകയാണ്. നാപോളിയിൽ താനും തന്റെ കുടുംബവും സന്തോഷവന്മാരാണ്. ഒരിക്കൽ പോലും നാപോളി വിടുന്നതിനെ കുറിച്ച് താനോ തന്റെ കുടുംബമോ സംസാരിച്ചിട്ടില്ല എന്നും കൗലിബലി പറഞ്ഞു. താൻ നാപോളിയിൽ തന്നെ കളിച്ച് വിരമിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും 29കാരനായ സെന്റർ ബാക്ക് പറഞ്ഞു.

കൗലിബലിക്കായി പ്രീമിയർ ലീഗ് ക്ലബുകൾ വൻ ഓഫറുകൾ നടത്തുന്നുണ്ട് എന്ന വാർത്തകൾക്ക് ഇടയിലാണ് കൗലിബലിയുടെ പ്രതികരണം. താൻ ഒരു 100 മില്യൺ താരം എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നും കൗലിബലി പറഞ്ഞു. ക്ലബ് തനിക്ക് പുതിയ കരാർ നൽകും എന്നും ആ കരാറോടെ തനിക്ക് നാപോളിയിൽ വിരമിക്കാൻ ആകും എന്നും പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു.

Previous articleനാലു ഗോളുമായി അന്റോണിയോയുടെ വിളയാട്ട്, നോർവിച് പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്
Next article“എത്ര മിസ് പാസ് വന്നാലും ഫോർവേഡ് പാസുകൾ നിർത്തില്ല” – ബ്രൂണൊ ഫെർണാണ്ടസ്