ബ്രൂണോ ഫെർണാണ്ടസിന് ഒരു പുരസ്കാരം കൂടെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ എത്തി ഏതാനും ആഴ്ചകൾ കൊണ്ടുതന്നെ താരമായി മാറിയിരിക്കുകയാണ് ബ്രൂണോ.

ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഈ മാസത്തെ മികച്ച താരത്തെ തിരഞ്ഞെടുത്തത്. ക്യാപ്റ്റൻ മഗ്വയറിനെയും, ഫ്രെഡിനെയും, സ്ട്രൈക്കർ ഇഗാളൊയെയും മറികടന്നാണ് ബ്രൂണോ ഈ പുരസ്കാരത്തിന് അർഹനായത്. ഫെബ്രുവരിയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുരസ്കാരവും ബ്രൂണോ ആയിരുന്നു സ്വന്തമാക്കിയത്.

Previous articleസിറ്റി ഗ്രൂപ്പ് കളി തുടങ്ങി, ലൊബേരയെ മുംബൈ സിറ്റി റാഞ്ചുന്നു
Next articleധോണിയ്ക്കെതിരെ ഒരു ബൗളര്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം അദ്ദേഹത്തിനെതിരെ പന്തെറിയാതിരിക്കകയെന്നതാണ്