സിറ്റി ഗ്രൂപ്പ് കളി തുടങ്ങി, ലൊബേരയെ മുംബൈ സിറ്റി റാഞ്ചുന്നു

- Advertisement -

എഫ് സി ഗോവ വിട്ട സ്പാനിഷ് പരിശീലകനായ ലൊബേരയെ മുംബൈ സിറ്റി പരിശീലകനായി എത്തിക്കും. ജംഷദ്പൂർ എഫ് സിയെ പിന്തള്ളി കൊണ്ട് മുംബൈ സിറ്റി ലൊബേരയുമായി കരാർ ഒപ്പിടുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. സറ്റി ഗ്രൂപ്പിംറ്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മുംബൈ സിറ്റി.

രാജ്യത്തെ ഒരു പരിശീലകന് കിട്ടുന്ന ഏറ്റവും വലിയ വേതനത്തിലാകും ലൊബേര മുംബൈ സിറ്റിയിൽ എത്തുക.ഈ കഴിഞ്ഞ സീസണിൽ നിരാശ മാറ്റി മുൻ നിരയിലേക്ക് എത്താൻ ആണ് മുംബൈ സിറ്റി ശ്രമിക്കുന്നത്. ജംഷദ്പൂരും ലൊബേരയുമായി ചർച്ചകൾ നടത്തിയിരുന്നു.

എഫ് സി ഗോവയിൽ അവസാന സീസണുകളിൽ അത്ഭുതം കാണിച്ചിരുന്ന പരിശീലകനാണ് ലൊബേര. ഈ സീസണിൽ എഫ് സി ഗോവ ലീഗിൽ ഒന്നാമത് നിൽക്കുന്ന സമയത്തായിരുന്നു ലൊബേരയെ ക്ലബ് ഉടമകൾ പുറത്താക്കിയത്. ക്ലബിന് അകത്തുള്ള ആഭ്യന്തര പ്രശ്നങ്ങൾ ആയിരുന്നു ലൊബേര പുറത്താകാൻ കാരണം. ലൊബേര പോയതിന് പിന്നാലെ സെമി ഫൈനലിൽ ഗോവ പുറത്താവുകയും ചെയ്തിരുന്നു.

Advertisement