വോൾവ്സിന്റെ പുതിയ പരിശീലകനായി ബ്രൂണോ ലാഗെ ചുമതലയേറ്റു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ക്ലബ് നടത്തി. നുനോ സാന്റോസിന് പകരക്കാരനായാണ് ബ്രൂണോ ലാഗെ എത്തുന്നത്. ബെൻഫികയുടെ പരിശീലകനായിരുന്നു ബ്രൂണോ ലാഗെ ഇതുവരെ. പോർച്ചുഗീസ് താരങ്ങൾ ഒരുപാട് ഉള്ളത് കൊണ്ടാണ് ഒരു പോർച്ചുഗീസ് പരിശീലകനെ തന്നെ വോൾവ്സ് കണ്ടെത്തിയത്. ജാവോ ഫെലിക്സ്, റുബൻ ഡയസ് എന്നിവരുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച കോച്ചാണ് ബ്രൂണോ.
Introducing our new head coach.#WelcomeBruno
✍️🇵🇹 pic.twitter.com/Z8V26Vpte2
— Wolves (@Wolves) June 9, 2021
ബ്രൂണോ ലാഗെ ബെൻഫികയിൽ 2019 മുതൽ ഉണ്ട്. ബെൻഫികയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. ബെൻഫികയിൽ എത്തുന്നതിന് മുമ്പ് സ്വാൻസി സിറ്റിയിലും ഷെഫീൽഡ് യുണൈറ്റഡിലും സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് ബ്രൂണോ. വോൾവ്സിനെ തിരികെ യൂറോപ്പിൽ എത്തിക്കുകയാകും ബ്രൂണൊയുടെ ആദ്യ ലക്ഷ്യം. 45കാരനായ ലാഗെയ്ക്ക് മൂന്ന് വർഷത്തെ കരാർ ആണ് വോൾവ്സ് നൽകിയിരിക്കുന്നത്.