ബ്രൂണോയെ ന്യൂകാസിൽ എന്തു വന്നാലും വിൽക്കില്ല, പുതിയ കരാർ ഒപ്പുവെക്കും

Newsroom

Picsart 23 06 19 22 46 01 425
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിൽ യുണൈറ്റഡിന് ബ്രൂണോ ഗുയിമാരേസിനെ വിൽക്കാൻ യാതൊരു ഉദ്ദേശവുമില്ല എന്ന് ക്ലബ് വ്യക്തമാക്കി. ബാഴ്സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാൽ ബ്രൂണോ വിൽക്കാൻ അല്ല പകരം താരത്തിന് പുതിയ കരാർ നൽകാൻ ആണ് ന്യൂകാസിൽ ശ്രമിക്കുന്നത് എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു‌.

Picsart 23 06 19 22 45 32 590

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കേണ്ട മാഗ്‌പീസ് ബ്രസീൽ ഇന്റർനാഷണലിനൊപ്പം കളിക്കാൻ ലോകോത്തര മിഡ്ഫീൽഡർമാരെ ടീമിലേക്ക് എത്തിക്കാനും ശ്രമിക്കും. ഫ്രഞ്ച് ടീമായ ലിയോണിൽ നിന്ന് 2022 ജനുവരിയിൽ സെന്റ് ജെയിംസ് പാർക്കിലേക്ക് മാറിയതിനുശേഷം ഗുയിമാരേസ് സെന്റ് ജെയിംസ് പാർക്കിൽ ആരാധകരുടെ ഏറ്റവും പ്രിയങ്കരനായ താരമായി മാറിയിട്ടുണ്ട്.

മിഡ്ഫീൽഡർക്ക് ഇപ്പോൾ 2026 വരെ ക്ലബ്ബുമായി കരാറുണ്ട്. വേതനം കൂട്ടികൊണ്ടാകും ക്ലബ് അദ്ദേഹത്തിന് പുതിയ കരാർ നൽകുക.