മൂന്നിൽ മൂന്ന് വിജയം, എവർട്ടൺ കുതിക്കുന്നു!!

20200926 212828

എവർട്ടണും ആഞ്ചലോട്ടിയും അവരുടെ മികവ് തുടരുകയാണ്. പ്രീമിയർ ലീഗിലെ തുടർച്ചയായ മൂന്നാം വിജയവും ഈ സീസണിലെ തുടർച്ചയായ അഞ്ചാം വിജയവും സ്വന്തമാക്കാൻ ആഞ്ചലോട്ടിയുടെ ടീമിന് ഇന്നായി. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട എവർട്ടൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലെഗിൽ ആദ്യ മത്സരത്തിൽ സ്പർസിനെയും രണ്ടാം മത്സരത്തിൽ വെസ്റ്റ് ബ്രോമിനെയും എവർട്ടൺ തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ എവർട്ടൺ ലീഡ് എടുത്തു. മികച്ച ഫോമിൽ ഉള്ള കാല്വെർട് ലൂവിൻ ആണ് എവർട്ടന് ലീഡ് നൽകിയത്. ലൂവിന്റെ ലീഗിലെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ. എന്നാൽ 26ആം മിനുട്ടിൽ പാലസ് സമനില നേടി. ചിക് കൊയാട്ടെയുടെ വക ആയിരുന്നു സമനില ഗോൾ. 40ആം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് എവർട്ടണെ വീണ്ടും ലീഡിലെത്തിച്ചത്. ഹാൻഡ് ബോളിന് ലഭിച്ച പെനാൾട്ടി റിച്ചാർലിസൺ ആണ് വലയിൽ എത്തിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയന്റുമായി എവർട്ടൺ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ.

Previous articleവെടിക്കെട്ടിന് പേര് കേട്ട ഓപ്പണര്‍മാര്‍ക്ക് പിഴച്ചു, സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
Next article“ഗോളടിക്കുന്നത് ആണ് കാര്യം, പന്ത് ഗോൾ പോസ്റ്റിന് അടിക്കുന്നതല്ല” – ബ്രൂണൊ ഫെർണാണ്ടസ്