ബ്രൂണോ ഫെർണാണ്ടസുമായി പുതിയ കരാർ ചർച്ചകൾ, മാഞ്ചസ്റ്ററിൽ തുടരാനുറച്ച് ബ്രൂണോ

Img 20210914 223323
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒന്നര വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രൂണോ ഫെർണാണ്ടസ് അന്ന് മുതൽ യുണൈറ്റഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. ബ്രൂണോയുടെ വേതനം കൂട്ടികൊണ്ടുള്ള കരാർ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.

200000 യൂറോ പ്രതിവാരം ലഭിക്കുന്ന രീതിയിലാകും ബ്രൂണോ ഫെർണാണ്ടസിന്റെ പുതിയ കരാർ. ബ്രൂണോയുടെ ഏജന്റായ മിഗുവൽ പിന്റോ ചർച്ചകൾക്ക് വേണ്ടി മാഞ്ചസ്റ്ററിൽ എത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിൽ ബ്രൂണോ എത്തിയതു മുതൽ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകളുടെ ഭാഗമായത് ബ്രൂണോ തന്നെയാണ്. പോഗ്ബ, ലിംഗാർഡ് എന്നിവരോടും മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ചർച്ചകൾ നടത്തുന്നുണ്ട്.

Previous articleവിയ്യറയലിലെ ത്രില്ലറിൽ സമനിലയിൽ തളച്ചു അറ്റലാന്റ, ലില്ലി, ബെൻഫിക്ക ടീമുകൾക്കും സമനില
Next article11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ, 7 തോൽവി, യൂറോപ്പിൽ നിരാശ മാത്രം നൽകി ഒലെ!