ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്ന പ്രവചനാതീതമാണ്. എല്ലാവരുടെയും ശ്രദ്ധ ലിവർപൂളിലും ചെൽസിയിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒക്കെ ഒരിക്കെ കുഞ്ഞന്മാരായ ബ്രൈറ്റൺ പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനങ്ങൾ തുടർക്കഥയാക്കി മുന്നേറുകയാണ്. ഇന്ന് വൈരികളായ ക്രിസ്റ്റൽ പാലസിനെ നേരിടുമ്പോൾ ബ്രൈറ്റണ് മുന്നിൽ വലിയ ഒരു ലക്ഷ്യം ഉണ്ട്. ഇന്ന് വിജയിച്ചാൽ അവർക്ക് പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഒരു മാച്ച് വീക്ക് അവസാനിപ്പിക്കാം. ബ്രൈറ്റൺ ചരിത്രത്തിൽ അടുത്ത് ഒന്നും നടക്കാത്ത കാര്യമാണത്.
ഇന്ന് വിജയിച്ചാൽ ബ്രൈറ്റണ് 15 പോയിന്റാകും. 14 പോയിന്റുള്ള ലിവർപൂൾ ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ളത്. ഗ്രഹാം പോട്ടറിന്റെ കീഴിൽ അവസാന സീസണിൽ ബ്രൈറ്റൺ നടത്തിയ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സീസണിൽ അതിനേക്കാൾ ഏറെ ചുവടുകൽ മുന്നിലാണ് ബ്രൈറ്റൺ. ഇപ്പോൾ ടോപ് ഓഫ് ദി ടേബിൾ ആകുന്നത് വലിയ കാര്യമല്ല എന്ന് എല്ലാവർക്കും അറിയാം എങ്കിലും ഒരാഴ്ച എങ്കിലും ലീഗിന്റെ തലപ്പത്ത് അവർ ഇരിക്കുന്നത് പോട്ടർ കളിക്കുന്ന മനോഹര ഫുട്ബോളിന് ഉള്ള അംഗീകാരമാകും. ഇന്ന് രാത്രി 12.30നാണ് ബ്രൈറ്റൺ പാലസ് പോരാട്ടം.