ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മോശം സംഭവങ്ങൾക്ക് ആരാധകരോട് മാപ്പ് പറഞ്ഞു യുഫേഫ

Screenshot 20220604 020123

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസിൽ ആരാധകർ സ്റ്റേഡിയത്തിനു പുറകിൽ നേരിട്ട മോശം അനുഭവങ്ങൾക്ക് ആരാധകരോട് മാപ്പ് പറഞ്ഞു യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ. ഫൈനൽ തുടങ്ങുന്നതിനു മുമ്പ് ആരാധകർക്ക് നേരെ ടിയർ ഗ്യാസ് അടക്കം സുരക്ഷ ഉദ്യോഗസ്ഥർ പ്രയോഗിച്ചിരുന്നു.

ടിക്കറ്റ് ലഭിച്ചു കളി കാണാൻ എത്തിയ ലിവർപൂൾ ആരാധകരിൽ വലിയ വിഭാഗത്തിന് നേരെ വളരെ മോശം പെരുമാറ്റം ആണ് അധികൃതർ പുറത്ത് എടുത്തത്. തുടർന്ന് ഇതിനു എതിരെ വലിയ തോതിലുള്ള പ്രതിഷേധം ആണ് ഫുട്‌ബോൾ ലോകത്ത് നിന്നു ഉണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് യുഫേഫ മോശം അനുഭവം ഉണ്ടായ ആരാധകരോട് ക്ഷമ ചോദിച്ചത്. ഒരിക്കലും ഒരു ഫുട്‌ബോൾ ആരാധകനും ഇത് പോലുള്ള അനുഭവം ഉണ്ടാവരുത് എന്നും അങ്ങനെ ഉണ്ടാവാതിരിക്കാൻ യുഫേഫ ശ്രദ്ധിക്കും എന്നും യുഫേഫ പറഞ്ഞു.

Previous articleപാസ്കൽ ഗ്രോസ് ബ്രൈറ്റണിൽ പുതിയ കരാർ
Next articleഅവസാനം ഗവിക്ക് ബാഴ്‌സയുടെ പുതിയ കോണ്ട്രാക്റ്റ് ഓഫർ