അറ്റാക്കിംഗ് ഫുട്ബോളിൽ വിശ്വസിച്ച് ബ്രൈറ്റണും ഡി സെർബിയും, ആദ്യ മത്സരത്തിൽ വമ്പൻ ജയം

Newsroom

ബ്രൈറ്റൺ വിജയത്തോടെ സീസൺ തുടങ്ങി. ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ലീഗിലെ അവരുടെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലീഗിലെ പുതുമുഖക്കാരായ ലുടൺ ടൗണിനെ ബ്രൈറ്റൺ പരാജയപ്പെടുത്തി. കഴിഞ്ഞ സീസണിലെ പോലെ മുഴുവൻ അറ്റാക്കിൽ ഊന്നി ആയിരുന്നു ഡി സെർബിയുടെ ടീം ഇന്നും ഇറങ്ങിയത്.

Picsart 23 08 12 21 28 38 845

ആദ്യ പകുതിയിൽ സോളി മാർഷ് നേടി ഒരു ഹെഡർ ഗോളിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് പുതിയ സൈനിംഗ് ജാവോ പെഡ്രോ ബ്രൈറ്റന്റെ ലീഡ് ഇരട്ടിയാക്കി. 79ആം മിനുട്ടിൽ ലുടണും ഒരു പെനാൾട്ടി കിട്ടി. അത് ലക്ഷ്യത്തിൽ എത്തിച്ച് മോരിസ് ലുറ്റന്റെ പ്രീമിയർ ലീഗിലെ ആദ്യ ഗോൾ നേടി. സ്കോർ 2-1.

Picsart 23 08 12 21 28 24 313

പക്ഷെ ആ ഗോൾ ലുറ്റണ് പ്രതീക്ഷ ആലും മുമ്പ് തന്നെ ബ്രൈറ്റൺ മൂന്നാം ഗോൾ കണ്ടെത്തി. യുവ സ്ട്രൈക്കർ സിമൺ അദിംഗ്രയാണ് ബ്രൈറ്റണ് മൂന്നാം ഗോൾ നേടിയത്. അതു കഴിഞ്ഞ് സബ്ബായി എത്തിയ എവാൻ ഫെർഗൂസൻ ഇഞ്ച്വറി ടൈമിൽ ബ്രൈറ്റന്റെ നാലാം ഗോളും നേടി.