ബ്രൈറ്റണ് എതിരെ അവസാന നിമിഷം സമനില, ലീഡ്സ് യുണൈറ്റഡ് തൽക്കാലം റിലഗേഷൻ സോണിന് പുറത്ത്

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരാമെന്ന ലീഡ്സിന്റെ പ്രതീക്ഷകൾക്ക് ജീവനേകി ഒരു സമനില. ഇന്ന് ബ്രൈറ്റണ് എതിരായ മത്സരത്തിൽ അവസാന നിമിഷം പിറന്ന ഒരു ഗോളിന്റെ ബലത്തിൽ 1-1 സമനില ആണ് ലീഡ്സ് നേടിയത്. ലീഡ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 21ആം മിനുട്ടിൽ ഡാനി വെൽബെക്കിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. ബിസോമയുടെ പാസിൽ നിന്നായിരുന്നു വെൽകബെക്കിന്റെ ഗോൾ.

ഈ ഗോളിന് ഇഞ്ച്വറി ടൈമിൽ ആണ് ലീഡ്സ് മറുപടി നൽകിയത്. സ്ട്രുയിജിക് ആണ് അവസാന നിമിഷം പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. ഈ സമനിലയോടെ ലീഡ്സ് യുണൈറ്റഡ് 37 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി 17ആം സ്ഥാനത്ത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച ബേർൺലി 34 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്.