ഫോമിലേക്ക് തിരികെയെത്തിയ ആഴ്സണൽ ഇന്ന് ബ്രൈറ്റണ് എതിരെ

20211002 005821

ഫോമിലേക്ക് തിരികെ എത്തിയ ആഴ്സണൽ ഇന്ന് പ്രീമിയർ ലീഗിൽ ബ്രൈറ്റണെ നേരിടും. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ആഴ്സണലിന് അത്ര എളുപ്പമാകില്ല. പ്രീമിയർ ലീഗ് മികച്ച രീതിയിൽ തുടങ്ങിയ ബ്രൈറ്റൺ ഇപ്പോൾ പതിമൂന്ന് പോയിന്റുമായി ആഴണലിനേക്കാൾ മുന്നിലാണ്. ഈ സീസണിൽ ഇതുവരെ എട്ടു മത്സരങ്ങൾ കളിച്ച ബ്രൈറ്റൺ ആകെ ഒരു മത്സരത്തിൽ മാത്രമെ പരാജയപ്പെട്ടിട്ടുള്ളൂ. ഇന്ന് വിജയിച്ച് ടോപ് 4ലിൽ നിൽക്കാൻ ആലും ബ്രൈറ്റൺ ശ്രമിക്കുന്നത്.

ആഴ്സണൽ സീസൺ മോശം രീതിയിലാണ് തുടങ്ങിയത് എങ്കിലും ഇപ്പോൾ അവർ മികച്ച ഫോമിലാണ്. അവസാന മത്സരത്തിൽ സ്പർസിനെ കൂടെ തോൽപ്പിച്ചതോടെ അർട്ടേറ്റയിൽ ആരാധകർക്ക് വിശ്വാസം തിരികെ വന്നിട്ടുണ്ട്. അവസാന നാലു മത്സരങ്ങളും വിജയിച്ച് ആഴ്സണൽ മികച്ച ഫോമിലാണ്. ഇന്ന് രാത്രി 10 മണിക്കാണ് ഈ മത്സരം. കളി തത്സമയം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

ഇന്ന് പ്രീമിയർ ലീഗിൽ ഈ മത്സരം ഉൾപ്പെടെ 6 മത്സരങ്ങൾ ഉണ്ട്.

ഫിക്സ്ചറുകൾ;

മാഞ്ചസ്റ്റർ യുണൈറ്റഡ് vs എവർട്ടൺ – 5pm
ബേർൺലി vs നോർവിച് – 7.30pm
ചെൽസി vs സൗതാമ്പ്ടൺ – 7.30pm
ലീഡ്സ് vs വാറ്റ്ഫോർഡ് – 7.30pm
വോൾവ്സ് vs ന്യൂകാസിൽ – 7.30pm

Previous articleസാഫ് കപ്പ്; ആതിഥേയരെ തോൽപ്പിച്ച് നേപ്പാൾ
Next articleമാർക്കസ് റാഷ്ഫോർഡ് എവർട്ടണ് എതിരെ ഇറങ്ങാൻ സാധ്യത