മാർക്കസ് റാഷ്ഫോർഡ് എവർട്ടണ് എതിരെ ഇറങ്ങാൻ സാധ്യത

Img 20211001 232253

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തിരികെയെത്തുന്നു. താരം ഇന്ന് യുണൈറ്റഡ് എവർട്ടണെ നേരിടുമ്പോൾ സ്ക്വാഡിൽ ഉണ്ടായേക്കും. റാഷ്ഫോർഡ് കളിക്കും എന്ന് പരിശീലകൻ ഒലെ ആണ് സൂചന നൽകിയത്. റാഷ്ഫോർഡ് ഇന്നലെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തി എന്നും താരം പൂർണ്ണ ഫിറ്റ്നെസിൽ എത്തിയിട്ടുണ്ട് എന്നും ഒലെ പറഞ്ഞു. എവർട്ടണെതിരെ റാഷ്ഫോർഡ് ബെഞ്ചിൽ ഉണ്ടാകാൻ ആണ് സാധ്യത.

ഈ സീസൺ തുടക്കത്തിൽ ആയിരുന്നു റാഷ്ഫോർഡ് തോളിനേറ്റ പരിക്ക് മാറാൻ ശസ്ത്രക്രിയ നടത്തിയത്. അവസാന രണ്ടു സീസണിലും ഇരുപതോ അതിലധികമോ ഗോളുകൾ യുണൈറ്റഡിനായി സ്കോർ ചെയ്ത താരമാണ് റാഷ്ഫോർഡ്. പരിക്കേറ്റ ലൂക് ഷോയും പരിക്ക് മാറി എത്തിയിട്ടുണ്ട്. മഗ്വയർ ഇന്നും പുറത്തായിരിക്കും എന്ന് ഒലെ പറഞ്ഞു.

Previous articleഫോമിലേക്ക് തിരികെയെത്തിയ ആഴ്സണൽ ഇന്ന് ബ്രൈറ്റണ് എതിരെ
Next articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് റാഫാ ബെനിറ്റസിന്റെ എവർട്ടണ് എതിരെ