പ്രീമിയർ ലീഗിൽ മുന്നോട്ട് കുതിക്കേണ്ടിയിരുന്ന ആഴ്സണലിന് ഇന്ന് ബ്രൈറ്റണ് മുന്നിൽ കാലിടറി. എവേ മത്സരത്തിൽ ബ്രൈറ്റണെ നേരിട്ട ആഴ്സണൽ 1-1 എന്ന സമനില വഴങ്ങേണ്ടി വന്നു. മാഞ്ചസ്റ്റർ സിറ്റി പോയന്റ് നഷ്ടപ്പെടുത്തിയ ദിവസമായതിനാൽ തന്നെ അവരുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനുള്ള സുവർണ്ണാവസരമായിരുന്നു ഇന്ന് ആഴ്സണലിന്. പക്ഷെ അത് നടന്നില്ല.
കളിയുടെ തുടക്കത്തിൽ തന്നെ ആഴ്സണൽ 1-0ന് മുന്നിൽ ആയിരുന്നു. ലകാസെറ്റയുടെ പാസിൽ നിന്ന് ഒബാമയങ്ങ് ഇന്ന് ആഴ്സണലിനെ ലീഡിൽ എത്തിച്ചത്. ഒബാമയങ്ങിന്റെ ലീഗിലെ 12ആം ഗോളായിരുന്നു ഇത്. പക്ഷെ ആദ്യ പകുതിയിൽ തന്നെ ആ ലീഡ് ആഴ്സ്ണൽ കൈവിട്ടു. ആഴ്സണൽ തന്നെ സംഭാവന ചെയ്ത ഒരു ബാക്ക് പാസ് മുതലെടുത്ത് ലൊകാഡിയ ആണ് ബ്രൈറ്റണ് സമനില നേടിക്കൊടുത്തത്.
രണ്ടാം പകുതിയ ബ്രൈറ്റൺ മികച്ച അറ്റാക്കിംഗ് നടത്തി എങ്കിലും ബ്രൈറ്റന്റെ ഫിനിഷിങ്ങിലെ പോരായ്മ ആഴ്സണലിനെ രക്ഷിച്ചു. കളി ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ ഓസിലിനെ ആഴ്സണൽ പരിശീലകൻ പിൻവലിച്ചത് ആഴ്സ്ണലിനെ തളർത്തി. ഇപ്പോൾ ആഴ്സണലിന് 19 മത്സരങ്ങളിൽ നിന്ന് 38 പോയന്റാണ് ഉള്ളത്.