വാര്‍ണര്‍ ആവശ്യപ്പെട്ടു, താനത് ചെയ്തു: കാമറൂണ്‍ ബാന്‍ക്രോഫ്ട്

- Advertisement -

കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാമറയില്‍ പന്ത് ചുരണ്ടുന്നതായി കണ്ടെത്തിയ താരം കാമറൂണ്‍ ബാന്‍ ക്രോഫ്ടിന്റെ വെളിപ്പെടുത്തല്‍ പ്രകാരം തന്നോട് അത് ആവശ്യപ്പെട്ടത് ഡേവിഡ് വാര്‍ണറാണെന്ന്. തനിക്ക് ടീമില്‍ ഒരു സ്ഥാനത്തിനായും മൂല്യമുള്ളതായി തോന്നുവാനുമായിരുന്നു തന്റെ ഈ ശ്രമമെന്ന് ബാന്‍ക്രോഫ്ട് പറയുകയായിരുന്നു.

വാര്‍ണറാണ് തന്നോട് അത് ചെയ്യാന്‍ പറഞ്ഞതെങ്കിലും താന്‍ അറിവോടു കൂടിയാണ് അത് ചെയ്തത്. ഒരാള്‍ ആവശ്യപ്പെടുന്ന കാര്യം ചെയ്യുമ്പോള്‍ കിട്ടുന്ന മതിപ്പിനായി വേണ്ടിയാണ് താന്‍ അത് ചെയ്തതെന്നും താന്‍ ശിക്ഷ അര്‍ഹിക്കുന്നുവെന്നും ബാന്‍ക്രോഫ്ട് പറഞ്ഞു. ഈ മാസത്തോടെ കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ ഒമ്പത് മാസത്തെ വിലക്ക് അവസാനിക്കും.

Advertisement