വീണ്ടും അവസാന നിമിഷം നീൽ മോപായ് ബ്രൈറ്റന്റെ രക്ഷയ്ക്ക്

Newsroom

തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രൈറ്റന്റെ രക്ഷയ്ക്ക് നീൽ മോപായ് എത്തി. ഇന്ന് പ്രീമിയർ ലീഗിൽ സൗതാമ്പ്ടണെ നേരിട്ട ബ്രൈറ്റൺ 1-0ന് പിറകിൽ നിൽക്കെ 98ആം മിനുട്ടിൽ ആണ് മോപായ് സമനില ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെയും ബ്രൈറ്റണെ സമാനമായ രീതിയിൽ മോപായ് രക്ഷിച്ചിരുന്നു. ഇന്ന് വളരെ മോശം രീതിയിൽ തുടങ്ങിയ ബ്രൈറ്റണെതിരെ 29ആം മിനുട്ടിൽ ബ്രോഹ ആണ് ഗോൾ നേടിയത്.

ഈ ഗോളിന് തിരിച്ചടിക്കാൻ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രൈറ്റണായിരുന്നു. പക്ഷെ 90 മിനുട്ടും കഴിഞ്ഞു 8 മിനുട്ട് കൂടെ വേണ്ടി വന്നു ഈ സമനില ഗോൾ വരാൻ. അവസാന ആറു മത്സരങ്ങളിൽ ബ്രൈറ്റന്റെ അഞ്ചാം സമനില ആണിത്. 19 പോയിന്റുമായി ബ്രൈറ്റൺ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. സതാമ്പ്ടൺ 18 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു.