സാവിക്കും ബാഴ്സലോണയെ രക്ഷിക്കാൻ ആകുന്നില്ല, ബെറ്റിസിന് എതിരെ പരാജയം

Newsroom

സാവി പരിശീലകനായി എത്തിയ ശേഷം ആദ്യമായി ബാഴ്സലോണ പരാജയപ്പെട്ടു. ഇന്ന് ലാലിഗയിൽ സ്വന്തം ഗ്രൗണ്ടിൽ ബെറ്റിസിനെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. കൃത്യമായ പ്ലാനുമായി ക്യാമ്പ്നുവിൽ എത്തിയ ബെറ്റിസ് അവരുടെ ടാക്ടിക്സ് നടപ്പിലാക്കുന്നത് ആണ് കാണാൻ ആയത്. ബാഴ്സലോണ അറ്റാക്കുകളെ പാതിവഴിയിൽ തന്നെ തടഞ്ഞ ബെറ്റിസ് രണ്ടാം പകുതിയിൽ ആണ് വിജയ ഗോൾ നേടിയത്.

17ആം മിനുട്ടിൽ ആണ് ജുവാന്മിയിലൂടെ ബെറ്റിസ് ലീഡ് നേടിയത്. കനാലസ് വലതുവിങ്ങിലൂടെ നടത്തിയ അറ്റാക്കിന് ഒടുവിൽ ജുവാന്മി പന്ത് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തി വലയിൽ എത്തിക്കുക ആയിരുന്നു. ഈ വിജയത്തോടെ ബെറ്റിസ് ലീഗിൽ 30 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 23 പോയിന്റ് മാത്രമുള്ള ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.