ഗോളുകൾ നേരത്തെ എത്തി, ബ്രയ്റ്റൺ ജയവും

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിന് ആദ്യ ഹോം മത്സരത്തിൽ കനത്ത തോൽവി. ബ്രയ്റ്റൺ ഹോവ് ആൽബിയനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് സ്റ്റീവ് ബ്രൂസിന്റെ ടീം തകർന്നത്.

സ്വപ്ന സമാനമായ തുടക്കമാണ് എവേ മത്സരത്തിൽ ബ്രയ്റ്റൺ നേടിയത്. ആദ്യ 10 മിനുട്ടിൽ തന്നെ 2 തവണയാണ് അവർ ന്യൂകാസിൽ ഗോൾ വല കുലുക്കിയത്. നാലാം മിനുട്ടിൽ ലാംപ്റ്റിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മൗപെ ആണ് സ്കോർ ബോർഡ് തുറന്നത്. ഏറെ വൈകാതെ ട്രോസാർഡിന്റെ അസിസ്റ്റിൽ മൗപെ തന്നെ വീണ്ടും ഗോൾ നേടി സ്കോർ 0-2 ആക്കി ഉയർത്തി. 83 ആം മിനുട്ടിൽ കോണോലി ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. പക്ഷെ 89 ആം മിനുട്ടിൽ മധ്യനിര താരം ബിസോമ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് ജയത്തിലും നിരാശയായി.

Advertisement