ആൻഫീൽഡിൽ വീണ്ടും ലിവർപൂൾ കണ്ണീർ, ബ്രൈറ്റണ് ചരിത്ര വിജയം

20210204 090904

ആൻഫീൽഡ് എന്ന ലിവർപൂളിന്റെ കോട്ട തകരുകയാണ്. ബേർൺലിയോട് പരാജയപ്പെട്ട ഓർമ്മകൾ മറയും മുമ്പ് തന്നെ ഒരിക്കൽ കൂടെ ലിവർപൂൾ ആൻഫീൽഡിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റണാണ് ലിവർപൂളിനെ വരിഞ്ഞു കെട്ടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രൈറ്റൺ വിജയം.

വെറും വിജയമായിരുന്നില്ല ഇത്. നല്ല ഫുട്ബോൾ കളിച്ചു കൊണ്ടും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടുമായിരുന്നു ബ്രൈറ്റൺ ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ചത്. ലിവർപൂൾ ആകട്ടെ നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ അൽസെറ്റ ആണ് ലിവർപൂളിനെ തോൽപ്പിച്ച ഗോൾ നേടിയത്. ബ്രൈറ്റൺ ഇതാദ്യമായാണ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ തോൽപ്പിക്കുന്നത്. ഈ പരാജയം ലിവർപൂളിനെ 40 പോയിന്റുമായി നാലാം സ്ഥാനത്ത് നിർത്തുകയാണ്. ബ്രൈറ്റണെ ഈ ജയം 15ആം സ്ഥാനത്ത് എത്തിച്ചു.

Previous articleശ്രീലങ്കന്‍ ടീമില്‍ കൊറോണ പോസിറ്റീവ് കേസുകള്‍
Next articleവാരിക്കന് നാലാം വിക്കറ്റ്, ലിറ്റണ്‍ ദാസിനെ ബംഗ്ലാദേശിന് നഷ്ടം, അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഷാക്കിബ്