റെഡ് കാർഡ് കിട്ടിയിട്ടും പതറാതെ ബ്രെന്റ്ഫോർഡ്, പത്തു പേരുമായി വോൾവ്സിനെ വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതുമുഖക്കാരായ ബ്രെന്റ്ഫോർഡിന്റെ ഗംഭീര പ്രകടനം. ഇന്ന് വോൾവ്സിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബ്രെന്റ്ഫോർഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന 30 മിനുട്ടുകളോളം പത്തു പേരുമായി കളിച്ചാണ് ബ്രെന്റ്ഫോർഡ് ഈ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ ബ്രെന്റ്ഫോർഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 21ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ടോണി ആയിരുന്നു ബ്രെംറ്റ്ഫോർഡിന് ലീഡ് നൽകിയത്.

34ആം മിനുട്ടിൽ ടോണിയുടെ മനോഹരമായ അസിസ്റ്റിൽ എമ്പുവേമോ രണ്ടാം ഗോളും നേടി. വോൾവ്സിന്റെ ഹോം ഗ്രൗണ്ടിൽ വിജയത്തിലേക്ക് മുന്നേറുമ്പോൾ ആയിരുന്നു 65ആം മിനുട്ടിൽ ചുവപ്പ് കാർഡ് വില്ലനായി അവതരിച്ചത്. ബാപ്റ്റ്സിറ്റെ ആണ് അഞ്ചു മിനുട്ടിനിടയിൽ രണ്ട് ചുവപ്പ് കാർഡുകൾ വാങ്ങി കളം വിട്ടത്. പക്ഷെ ചുവപ്പ് കിട്ടിയിട്ടും ബ്രെന്റ്ഫോർഡ് തളർന്നില്ല. കൗണ്ടറുകളിൽ ഊന്നു മികച്ച അറ്റാക്കുകൾ നടത്താനും വോൾവ്സിനെ നന്നയി പ്രതിരോധിക്കാനും അവർക്കായി. ടോണിയിലൂടെ മൂന്നാം ഗോൾ നേടുന്നതിന് അരികെ ബ്രെന്റ്ഫോർഡ് എത്തി എങ്കിലും അവർക്ക് ഗോൾപോസ്റ്റ് തടസ്സമായി.

അഞ്ചു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ബ്രെന്റ്ഫോർഡ് ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. വോൾവ്സ് അഞ്ചു മത്സരങ്ങളിൽ നാലു പരാജയപ്പെട്ടു.