പ്രീമിയർ ലീഗിലെ പുതുമുഖ ക്ലബായ ബ്രെന്റ്ഫോർഡിന് വീണ്ടും മികച്ച ഫലം. ഇന്ന് ക്രിസ്റ്റൽ പാലസിനെ അവരുടെ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബ്രെന്റ്ഫോർഡ് ഗോൾ രഹിത സമനിലയാണ് ഇന്ന് നേടിയത്. കഴിഞ്ഞ മത്സരത്തിൽ അവർക്ക് ആഴ്സണലിനെ പരാജയപ്പെടുത്താനും ആയിരുന്നു. ഇത് ബ്രെന്റ്ഫോർഡിന്റെ തുടർച്ചയായ രണ്ടാം ക്ലീൻഷീറ്റായിരുന്നു ഇത്. പാലസിനെതിരെ നിരവധി അവസരങ്ങൾ ബ്രെന്റ്ഫോർഡ് സൃഷ്ടിച്ചു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല. ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായ പാട്രിക് വിയേരക്ക് ഇത് ആദ്യ പോയിന്റാണ്. ആദ്യ മത്സരത്തിൽ അദ്ദേഹത്തിന്റെ ടീം ചെൽസിയോട് പരാജയപ്പെട്ടിരുന്നു.