രാജസ്ഥാന്‍ റോയല്‍സിലേക്ക് ഗ്ലെന്‍ ഫിലിപ്പ്സ് എത്തുന്നു

ഇംഗ്ലണ്ട് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരില്ലാത്ത രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് ആദ്യത്തെ പകരക്കാരന്‍ താരം എത്തുന്നു. ന്യൂസിലാണ്ടിന്റെ വിക്കറ്റ് കീപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്പ്സിനെയാണ് ടീം കരാറിലെത്തിച്ചിരിക്കുന്നത്.

ജോഫ്ര പരിക്ക് കാരണവും ബട്‍ലര്‍ തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനവും കാരണം ആണ് ഐപിഎലിന്റെ ദുബായ് ലെഗിൽ കളിക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്. അതേ സമയം ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേളയാണ് സ്റ്റോക്സ് എടുത്തിരിക്കുന്നത്.

ഐപിഎലില്‍ താരം ആദ്യമായിട്ടാണ് കളിക്കുന്നതെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ദി ഹണ്ട്രെഡിലുമെല്ലാം മികച്ച രീതിയില്‍ സ്കോര്‍ ചെയ്ത ഫിലിപ്പ്സ് മികച്ച ഫോമിലാണ് കളിക്കുന്നത്.