ക്രിസ്റ്റൽ പാലസിനെ ലെസ്റ്റർ മറികടന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലെസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്റെ വിജയം. ഇന്ന് മികച്ച രീതിയിൽ മത്സരം ആരംഭിച്ച ലെസ്റ്റർ സിറ്റി ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 39ആം മിനുട്ടിൽ ലുക്മാനിലൂടെ ആണ് ലെസ്റ്റർ സിറ്റി ലീഡ് എടുത്തത്. 45ആം മിനുട്ടിൽ ഡ്യൂസ്ബറി ഹോൾ കൂടെ വല കണ്ടെത്തിയതോടെ ആദ്യ പകുതി 2-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ക്രിസ്റ്റൽ പാസിന് ഒരു പെനാൾട്ടി ലഭിച്ചു സാഹ എടുത്ത പെനാൾട്ടി ആദ്യം ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും പിന്നാലെ തന്നെ സാഹ വല കണ്ടെത്തി. എന്നാൽ ആ ഗോളിനപ്പുറം വളരാന വിയേരയുടെ പാലസിനായില്ല. ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ മറികടന്ന് ഒമ്പതാം സ്ഥനാത്ത് എത്തി. പാലസ് പത്താം സ്ഥാനത്ത് നിൽക്കുന്നു.