സെൽറ്റിക്കിലെ ജോലി രാജിവെച്ച് ബ്രെണ്ടൻ റോജേഴ്‌സ് വീണ്ടും പ്രീമിയർ ലീഗിലേക്ക്

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ലിവർപൂൾ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ് വീണ്ടും പ്രീമിയർ ലീഗിലേക്ക് എത്തുന്നു. ഇത്തവണ ലെസ്റ്റർ സിറ്റിയുടെ പരിശീലക വേഷത്തിൽ ആവും റോജേഴ്‌സ് എത്തുക. ലെസ്റ്റർ സിറ്റിയുമായി സംസാരിക്കാൻ ബ്രെണ്ടൻ റോജേഴ്‌സിന് തന്റെ നിലവിലെ ക്ലബായ സെൽറ്റിക്ക് അനുമതി നൽകി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ലെസ്റ്റർ സിറ്റി ക്ലോഡ് പുവെലിനെ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയത്.

ഗ്ലാസ്‌ഗോവിൽ തൻറെ മൂന്നു വർഷത്തെ കാലയളവിൽ മത്സരിച്ച ഏഴു ടൂർണമെന്റുകളിൽ നിന്നായി അഞ്ചു കിരീടങ്ങൾ നേടിയിട്ടുണ്ട്. ഫസ്റ്റ് ടീം കോച്ച് ജോണ് കെന്നഡി ആയിരിക്കും സെൽറ്റിക് ടീമിന്റെ മാനേജർ ചുമതല ഏറ്റെടുക്കുക. 2013-14 സീസണിൽ ലിവപൂളിനെ പ്രീമിയർ ലീഗ് കിരീടത്തിന്റെ തൊട്ടടുത്തെത്തിച്ചത് മുതൽ ആണ് റോജേഴ്‌സ് ശ്രദ്ധ പിടിച്ചു പറ്റിയത്, എന്നാൽ കുപ്രസിദ്ധമായ സ്ലിപ് കാരണം കിരീടം ലിവർപൂളിന് നഷ്ടമായിരുന്നു. പിന്നീട് ലിവപൂളിന്റെ പ്രകടനം മോശമായതിനെ തുടർന്ന് റോജഴ്‌സിന്റെ സ്ഥാനം തെറിക്കുകയായിരുന്നു.