റയൽ മാഡ്രിഡ് അവസാനം ബ്രാഹിം ഡിയസിനെ വിശ്വസിക്കാൻ തയ്യാറാകുന്നു. മിലാനിൽ ലോണിൽ കളിക്കുക ആയിഎഉന്ന ബ്രാഹിം ഡയസിന്റെ ലോൺ ഡീൽ ഇനി റയൽ മാഡ്രിഡ് നീട്ടില്ല. പകരം ഡിയസിന് പുതിയ കരാർ റയൽ മാഡ്രിഡ് നൽകും. അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡ് ടീമിന്റെ പ്രധാന ഭാഗവുമായിരിക്കും ഡിയസ്. 2028വരെയുള്ള കരാർ താരം ഒപ്പിവെക്കും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

2020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ഡയസ് മിലാനിലേക്ക് എത്തിയത്. മിലാനൊപ്പം ലീഗ് കിരീടം നേടാൻ കഴിഞ്ഞ സീസണിൽ ഡയസിനായിരുന്നു. അവസാന രണ്ടു സീസണിലും മിലാന്റെ പ്രധാന താരമായി പ്രവർത്തിക്കാനും 23കാരനായി. താരം 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത്.
 
					













