ലോകകപ്പ് വരെ കളിക്കാൻ ആണ് തീരുമാനം എന്ന് ബുഫൺ

ഇത്തവണ യുവന്റസ് വിടും എന്ന് പ്രഖ്യാപിച്ചു എങ്കിലും താൻ ഫുട്ബോൾ കളി തുടരും എന്ന് യുവന്റസ് ഗോൾ കീപ്പർ ബുഫൺ പറഞ്ഞു. 43കാരനായ താരം യൂറോപ്പിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. യൂറോപ്പിൽ അല്ലായെങ്കിലും പ്രധാന ലീഗിൽ തന്നെ ബുഫൺ കളിക്കും എന്ന് സൂചന നൽകി. താൻ ഇപ്പോഴും ഫിറ്റ് ആണെന്നും തനിക്ക് ഇപ്പോഴും ബുഫൺ ആണ് താൻ എന്ന് തോന്നുന്നുണ്ട് എന്നും താരം പറഞ്ഞു.

2022 ഡിസംബർ വരെ ഫുട്ബോളിൽ ഉണ്ടാകും. അന്ന് ഇറ്റലി ടീമിൽ എടുക്കുന്നു എങ്കിൽ അവർക്ക് എടുക്കാം. തനിക്ക് ആരുടെയും ഗിഫ്റ്റ് വേണ്ട എന്നും താൻ അർഹിക്കുന്നു എങ്കിൽ അന്ന് ടീമിൽ എടുക്കട്ടെ എന്ന് ബുഫൺ പറയുന്നു. ഖത്തർ ലോകകപ്പിനുള്ള ടീമിൽ എടുത്തില്ല എങ്കിലും തനിക്ക് വലിയ വിഷമം ഉണ്ടാകില്ല എന്നും ബുഫൺ പറഞ്ഞു ‌