മെസ്സി പെലെയുടെ റെക്കോർഡ് തകർത്തിട്ടില്ല എന്ന് സാന്റോസ്

20201220 102448
- Advertisement -

കഴിഞ്ഞ ആഴ്ച ലയണൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി 644ആം ഗോൾ നേടിക്കൊണ്ട് പെലെയുടെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് മറികടന്നിരുന്നു. എന്ന മെസ്സി പെലെയുടെ റെക്കോർഡ് മറികടന്നിട്ടില്ല എന്ന് ബ്രസീലിയൻ ക്ലബായ സാന്റോസ് പറഞ്ഞു. പെലെ സാന്റോസിനായി നേടിയ 643 ഗോളുകൾ എന്ന റെക്കോർഡ് ആയിരുന്നു മെസ്സി മറകടന്നിരുന്നത്.

എന്നാൽ പെലെ 643 ഗോളുകൾ അല്ല നേടിയത് എന്നും അതിലേറെ ഗോളുകൾ സാന്റോസിനായി നേടിയിട്ടുണ്ട് എന്ന് ബ്രസീലിയൻ ക്ലബ് പറയുന്നു. പെലെ സാന്റോസിനായി 1091 ഗോളുകൾ നേടിയിട്ടുണ്ട് എന്ന് ബ്രസീലിയൻ ക്ലബ് പറയുന്നു. അതുകൊണ്ട് നെസ്സിയുടെ റെക്കോർഡ് അംഗീകരിക്കാൻ ആവില്ല എന്നും ക്ലബ് പറയുന്നു. എന്നാൽ നേരത്തെ പെലെ തന്നെ തന്റെ റെക്കോർഡ് മറികടന്നതിന് മെസ്സിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

Advertisement