എത്ര വലിയ പരാജയം നേരിട്ടാലും ശൈലി മാറ്റില്ല എന്ന് ബിയെൽസ

Img 20201221 155156
Credit: Twitter

ലീഡ്സ് യുണൈറ്റഡിൽ ബിയെൽസ കളിപ്പിക്കുന്ന ഫുട്ബോൾ എന്നും ഫുട്ബോൾ നിരീക്ഷരുടെ പ്രശംസ നേടുന്ന ഒന്നാണ്. പക്ഷെ ഇന്നലെ ബിയെൽസയുടെ ടീം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആറു ഗോളുകൾ വഴങ്ങിയാണ് പരാജയപ്പെട്ടത്. തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞ ലീഡ്സിനെ ഇടവിട്ട് ഇടവിട്ട് പ്രഹരിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ വിജയം സ്വന്തമാക്കിയത്. എന്നാൽ ഈ പരാജയം കൊണ്ട് ഒന്നും തന്റെ ടീമിന്റെ ശൈലി മാറില്ല എന്ന് ബിയെൽസ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല രീതിയിൽ തന്നെ തങ്ങളുടെ ടാൽടിക്സിന് ഒപ്പം നിന്നു അതാണ് അവർക്ക് നന്നായി കളിക്കാൻ ആയത്. ലീഡ്സിന്റെ മിസ് പാസുകൾ ഉപയോഗിച്ചാണ് അവർ അറ്റാക്കുകൾ നടത്തിയത് എന്നും ബിയെൽസ പറഞ്ഞു. ലീഡ തോൽക്കുമ്പോൾ മാത്രമെ ശൈലിയിലെ കുറ്റം പറഞ്ഞ് ആൾക്കാർ വരാർ ഉള്ളൂ. വിജയിക്കുമ്പോൾ പ്രശംസ ലഭിക്കാറുണ്ട്. ശൈലി വിടില്ല. എന്നാൽ ഈ പരാജയത്തിൽ നിന്നുള്ള പാഠം ഉൾക്കൊള്ളും. അദ്ദേഹം പറഞ്ഞു. 1992ന് ശേഷം ആദ്യമായാണ് ബിയെൽസയുടെ ടീം ഒരു മത്സരത്തിൽ ആറു ഗോളുകൾ വഴങ്ങുന്നത്.

Previous articleഅഡിലെയ്ഡില്‍ ഇന്ത്യ സ്കോറിംഗ് അവസരങ്ങള്‍ക്കായി ശ്രമിച്ചില്ല
Next article“തനിക്ക് പോരാളികളെ ആണ് വേണ്ടത് ഇരകളെ അല്ല” – അർട്ടേറ്റ