“തനിക്ക് പോരാളികളെ ആണ് വേണ്ടത് ഇരകളെ അല്ല” – അർട്ടേറ്റ

20201221 171532
Credit: Twitter

ആഴ്സണലിന്റെ ഇപ്പോഴത്തെ മോശം ഫോമിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് അർട്ടേറ്റ. വിജയങ്ങൾ ഇല്ലാത്തതിന്റെ കാരണം താൻ ആണെന്നു പറഞ്ഞ അർട്ടേറ്റ ടീമിനു വേണ്ടി എല്ലാം നൽകുന്നവരെ ആണ് ആവശ്യം എന്ന് പറഞ്ഞു. തനിക്ക് പോരാളികളെയാണ് ടീമിൽ ആവശ്യം അല്ലാതെ ഇരകളെയല്ല. ഇരകൾ ഒരു കാരണം കണ്ടെത്താൻ ശ്രമിക്കുന്നവർ ആണെന്നും അവർ ക്ലബിൽ നെഗറ്റിവിറ്റി കൊണ്ടുവരുന്നു എന്നും അർട്ടേറ്റ പറയുന്നു.

ലീഗ് കപ്പിൽ ഇറങ്ങുന്ന ആഴ്സണൽ വിജയിച്ച് മുന്നേറാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് അർട്ടേറ്റ പറഞ്ഞു. പക്ഷെ ലീഗ് കപ്പ് നേടിയാലും പ്രീമിയർ ലീഗിലെ പ്രശ്നങ്ങൾ തീരില്ല. പ്രീമിയർ ലീഗിൽ തങ്ങൾ ആഗ്രഹിക്കുന്നതിന്റെ ഏഴകലത്ത് അല്ല തങ്ങൾ ഉള്ളത് എന്നും അർട്ടേറ്റ പറഞ്ഞു. ടീമിനെയും തന്നെയും കുറിച്ച് ആൾക്കാർ ഉന്നയിക്കുന്ന വിമർശനങ്ങൾ കാര്യമാക്കുന്നില്ല എന്നും അർട്ടേറ്റ പറഞ്ഞു.

Previous articleഎത്ര വലിയ പരാജയം നേരിട്ടാലും ശൈലി മാറ്റില്ല എന്ന് ബിയെൽസ
Next articleട്രാൻസ്ഫർ വിവാദം തന്നെ ബാധിച്ചു എന്ന് മെസ്സി