അഡിലെയ്ഡില്‍ ഇന്ത്യ സ്കോറിംഗ് അവസരങ്ങള്‍ക്കായി ശ്രമിച്ചില്ല

Viratkohli

അഡിലെയ്ഡിലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും ഒന്നാന്തരം രതിരോധം സൃഷ്ടിച്ചുവെങ്കിലും അവര്‍ക്ക് അത് രണ്ടാം ഇന്നിംഗ്സില്‍ പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ തകരുകയായിരുന്നുവെന്ന് പറഞ്ഞ് ആഡം ഗില്‍ക്രിസ്റ്റ്.

ഇന്ത്യ പക്ഷേ പലപ്പോളും സ്കോറിംഗ് അവസരങ്ങള്‍ക്കായി ആദ്യ ഇന്നിംഗ്സില്‍ ശ്രമിച്ചില്ലെന്നൊരു അഭിപ്രായം തനിക്കുണ്ടെന്നും ആഡം ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. അഡിലെയ്ഡിലെ ആദ്യ ഇന്നിംഗ്സില്‍ കോഹ്‍ലിയും പുജാരയും അജിങ്ക്യ രഹാനെയും നടത്തിയ ചെറുത്ത് നില്പാണ് ടീമിനെ 244 റണ്‍സിലേക്ക് എത്തിച്ചത്.

മികച്ച പ്രതിരോധം സൃഷ്ടിക്കുവാന്‍ താരങ്ങള്‍ക്ക് സാധിച്ചുവെങ്കിലും പല സ്കോറിംഗ് അവസരങ്ങളും ഇവര്‍ അത്ര കണ്ട് ഗൗരവകരമായി എടുക്കാതെ പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

Previous article“കിരീട പോരാട്ടത്തെ കുറിച്ച് സംസാരിക്കാൻ ആയിട്ടില്ല” – ഒലെ
Next articleഎത്ര വലിയ പരാജയം നേരിട്ടാലും ശൈലി മാറ്റില്ല എന്ന് ബിയെൽസ