“ബാഴ്സലോണക്ക് നല്ലത് വരാൻ ആയിരുന്നു എടുത്ത തീരുമാനങ്ങൾ എല്ലാം”

- Advertisement -

ബാഴ്സലോണയുടെ സ്പോർട്ടിങ് ഡയറക്റ്റർ ആയിരുന്ന എറിക് അബിദാലിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. ടീമിന്റെ ഈ സീസണിലെ ദയനീയ പ്രകടനത്തിന് റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിർണായക പങ്കുള്ള അബിദാലും കാരണമാണ് എന്ന വിലയിരുത്തലാണ് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ താൻ ക്ലബിന്റെ നല്ലതിനു വേണ്ടി മാത്രമെ പ്രവർത്തിച്ചിട്ടുള്ളൂ എന്ന് അബിദാൽ പറഞ്ഞു.

താൻ എടുത്ത് തീരുമാനങ്ങൾ എല്ലാം ടീമിനെ മെച്ചപ്പെടുത്താൻ ആയിരുന്നു എന്നും അതിൽ താൻ പരാജയപ്പെട്ടു എന്നും അബിദാൽ പറഞ്ഞു. അതുകൊണ്ട് താൻ തന്നെയാണ് രാജിക്കത്ത് നൽകിയത് എന്നും അബിദാൽ പറഞ്ഞു. 2018 ജൂണിലാണ് താൻ ഏറെ കാലം കളിച്ച ക്ലബ്ബിൽ അബിദാൽ നിർണായക അധികാരങ്ങൾ ഉള്ള സ്പോർട്ടിങ് ഡയറക്ടർ റോളിൽ എത്തുന്നത്. പക്ഷെ പിന്നീട് നടത്തിയ സൈനിങ്ങുകളിൽ മിക്കതും ബാഴ്സക്ക് വൻ സാമ്പത്തിക ബാധ്യത ആയി മാറുകയായിരുന്ന്ഹ്. കളികളത്തിൽ അവരുടെ പ്രകടങ്ങളും മോശമായതോടെ ആരാധകരും അദ്ദേഹത്തിന് എതിരെ തിരിഞ്ഞിരുന്നു. നേരത്തെ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത്തിന് പിന്നാലെ അബിദാൽ കളിക്കാരെ വിമർശിച്ചതിന് അബിദാലിന് എതിരെ മെസ്സി തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

Advertisement