ബിയെൽസ തന്ത്രങ്ങൾ ലീഡ്സ് യുണൈറ്റഡിൽ തുടരും

ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ബിയെൽസ പുതിയ കരാർ ഒപ്പുവെച്ചു. ബിയെൽസ തന്നെയാണ് താൻ ലീഡ്സിൽ ഈ സീസണിലും ഉണ്ടാകും എന്ന് അറിയിച്ചത്. ചർച്ചകളിലൂടെ എല്ലാം പരിഹരിച്ചു എന്നും പ്രീമിയർ ലീഗിൽ ലീഡ്സിനെ നയിക്കുമെന്നും ബിയെൽസ പറഞ്ഞു. ലീഡ്സിനെ ചാമ്പ്യൻഷിപ്പിൽ വിജയികളാക്കി പ്രീമിയർ ലീഗിലേക്ക് മടക്കി എത്തിച്ച ബിയെൽസയെ ദീർഘകാല കരാറിൽ നിർത്താൻ ആയിരുന്നു ലീഡ്സ് ശ്രമിച്ചത്‌. എന്നാൽ എത്ര വർഷത്തേക്കുള്ള കരാറാണ് ഒപ്പുവെച്ചത് എന്ന് ബിയെൽസ വ്യക്തമാക്കിയില്ല.

65കാരനായ ബിയെൽസ ലീഡ്സ് ക്ലബിനെ 16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടു വന്നു എന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ നിലനിർത്തുക ആയിരുന്നു ലീഡ്സ് ക്ലബിന്റെ വലിയ ലക്ഷ്യം. പ്രീമിയർ ലീഗിലും ചാമ്പ്യൻഷിപ്പിലെ അതേ ശൈലി ആകും തുടരുക എന്ന് ബിയെൽസ പറഞ്ഞു. സെപ്റ്റംബർ 12ന് ലിവർപൂളിനെ ആകും പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബിയെൽസയുടെ ലീഡ്സ് നേരിടുക.

Previous articleബാത്ശുവായിക്ക് ചെൽസി പുതിയ കരാർ നൽകി, പക്ഷെ ലോണിൽ പാലസിൽ
Next articleറോമയുടെ ഫ്ലൊറെൻസി ഇനി പി എസ് ജിയുടെ ജേഴ്സിയിൽ