റോമയുടെ ഫ്ലൊറെൻസി ഇനി പി എസ് ജിയുടെ ജേഴ്സിയിൽ

ആഴ്സണൽ ഹെക്ടർ ബെല്ലെറിനായ രണ്ടാം ഓഫറും നിരസിച്ചതോടെ പി എസ് ജി അവരുടെ ട്രാൻസ്ഫർ ടാർഗറ്റ് മാറ്റി. റൈറ്റ് ബാക്കിൽ ഒരു മികച്ച താരത്തെ തേടിയിരുന്ന പി എസ് ജി ഇപ്പോൾ റോമയുടെ റൈറ്റ് ബാക്കായ അലെസാൻഡ്രോ ഫ്ലൊറെൻസിയെ സൈൻ ചെയ്തിരിക്കുകയാണ്. 29കാരനായ താരത്തെ ലോൺ അടിസ്ഥാനത്തിലാണ് പി എസ് ജി സൈൻ ചെയ്തത്. ഒരു വർഷം കഴിഞ്ഞാൽ പി എസ് ജി താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യും.

ആഴ്സണലിന്റെ ബെല്ലെറിനു വേണ്ടി 45 മില്യണോളം പി എസ് ജി കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ആ ഓഫർ ഒക്കെ ആഴ്സണൽ നിരസിച്ചതാണ് പി എസ് ജി ലക്ഷ്യമായി ഫ്ലൊറെൻസി മാറാനുള്ള കാരണം. അവസാന 9 വർഷമായി റോമയ്ക്ക് ഒപ്പം ഉള്ള താരമാണ് ഫ്ലൊറെൻസി. 250ൽ അധികം മത്സരങ്ങൾ താരം റോമയ്ക്ക് വേണ്ടി കളിച്ചു. ഇറ്റാലിയൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ഫ്ലൊറെൻസി ഇപ്പോൾ.

Previous articleബിയെൽസ തന്ത്രങ്ങൾ ലീഡ്സ് യുണൈറ്റഡിൽ തുടരും
Next articleഅപരാജിത കുതിപ്പ് തുടര്‍ന്ന് കരീബിയന്‍ ചാമ്പ്യന്മാരായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്