ബ്രസീലിയൻ ബെർണാഡിന്റെ ഗോളിൽ എവർട്ടണ് ജയം

പ്രീമിയർ ലീഗിലെ പുതിയ സീസണിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡിനെ ആണ് എവർട്ടൺ പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. കളിയുടെ പത്താം മിനുട്ടിൽ ബെർണാഡ് ആണ് എവർട്ടണായി ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. ഇടതു വിങ്ങിൽ നിന്ന് പന്തുമായി കുതിച്ച് ബെർണാഡ് വാറ്റ്ഫോർഡ് ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് ഷോട്ട് ഉതിർക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങേണ്ടി വന്ന എവർട്ടണ് ഇതോടെ നാലു പോയന്റായി. രണ്ട് മത്സരങ്ങളും ഗോൾ വഴങ്ങിയില്ല എന്നത് എവർട്ടൺ പരിശീലകൻ മാർക്കോ സിൽവയ്ക്ക് കൂടുതൽ സന്തോഷം നൽകും. വാറ്റ്ഫോർഡിന് ഇത് സീസണിലെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

Previous articleസൗത്താംപ്ടൻ കീഴടക്കി മാനേയും ഫിർമിനോയും, ലിവർപൂളിന് ജയം
Next articleരണ്ടാം മത്സരവും കൈവിട്ട് വില്ല, ബേൺമൗത്തിനോടും തോറ്റു