സൗത്താംപ്ടൻ കീഴടക്കി മാനേയും ഫിർമിനോയും, ലിവർപൂളിന് ജയം

പ്രീമിയർ ലീഗിൽ ആദ്യ എവേ മത്സരത്തിന് ഇറങ്ങിയ ലിവർപൂളിന് സൗത്താംപ്ടനെതിരെ 1-2 നാണ് . മാനെ, ഫിർമിനോ എന്നുവരെ നേടിയ ഗോളുകളാണ് ക്ളോപ്പിന് രണ്ടാം മത്സരത്തിലും ജയം സമ്മാനിച്ചത്. ആദ്യത്തെ 2 മത്സരങ്ങളും തോറ്റ സൗത്താംപ്ടൻ ഇതോടെ സീസൺ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായി.

സ്വന്തം മൈതാനത്ത് മികച്ച ആദ്യ പകുതിയാണ് സൗത്താംപ്ടൻ കളിച്ചത്. തുടർച്ചയായി ലിവർപൂൾ ഗോൾ മുഖം ആക്രമിച്ച സൗത്താംപ്ടനെ തടഞ്ഞത് ലിവർപൂൾ ഗോളി അഡ്രിയാൻ നടത്തിയ മികച്ച സേവുകളാണ്. ആദ്യ പകുതിയുടെ കളി ഗതിക്ക് വിപരീതമായി ലിവർപൂൾ ആണ് ആദ്യ ലീഡ് നേടിയത്. ആദ്യ പകുതി പിരിയും മുൻപേ മാനെയുടെ മികച്ച ഫിനിഷാണ് ക്ളോപ്പിന് ആശ്വാസമായ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ലിവർപൂൾ ആക്രമണ നിര ഉണർന്ന് കളിച്ചതോടെ മത്സരത്തിന്റെ നിയന്ത്രണം ലിവർപൂളിനായി. സൗത്താംപ്ടൻ നിരയിൽ ഇങ്‌സ് ഇറങ്ങിയതോടെ അവരും മികച്ച ഏതാനും ഷോട്ടുകൾ തൊടുത്തെങ്കിലും ഗോളാകാനായില്ല. 70 ആം മിനുട്ടിൽ സൗത്താംപ്ടൻ പ്രതിരോധ നിര വരുത്തിയ പിഴവിൽ നിന്ന് ഫിർമിനോ ഗോൾ നേടിയതോടെ തിരിച്ചു വരവ് എന്ന സൗത്താംപ്ടൻറെ പ്രതീക്ഷകൾ അവസാനിച്ചു. പക്ഷെ കളി തീരാൻ 8 മിനുട്ട് മാത്രം ശേഷിക്കെ ലിവർപൂൾ ഗോളി അഡ്രിയാൻ വരുത്തിയ വൻ പിഴവ് സൗത്താംപ്ടന് ഒരു ഗോൾ സമ്മാനിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിനിടെ താരം പന്ത് നേരെ ഇങ്സിന്റെ കാലിലേക്ക് നൽകുകയായിരുന്നു. പിന്നീട് സ്കോർ സമനിലയാകാനുള്ള സുവർണാവസരം ഇങ്ങ്‌സ് തുലച്ചത് ലിവർപൂളിന് ആശ്വാസമായി.

Previous articleപുക്കി കലക്കി!!! നോർവിച്ചിന് തിരിച്ചുവരവിലെ ആദ്യ വിജയം
Next articleബ്രസീലിയൻ ബെർണാഡിന്റെ ഗോളിൽ എവർട്ടണ് ജയം