നാലു വർഷത്തെ യാത്രക്ക് അവസാനം, ബെൻ ഫോസ്റ്റർ വാറ്റ്ഫോർഡ് വിടും

20220516 175052

ബെൻ ഫോസ്റ്ററിന് വാറ്റ്ഫോർഡ് വിടും എന്ന് പ്രഖ്യാപിച്ചു. 39കാരനായ ഫോസ്റ്ററിന്റെ കരാർ ഈ സീസൺ അവസാനത്തോടെ തീരുകയാണ്. ഇതോടെ താൻ ക്ലബ് വിടും എന്ന് ഫോസ്റ്റർ ഇന്ന് പ്രഖ്യാപിച്ചു. നാലു വർഷം മുമ്പായിരുന്നു വെസ്റ്റ് ബ്രോം വിട്ട് ബെൻ ഫോസ്റ്റർ വാറ്റ്ഫോർഡിലേക്ക് തന്റെ രണ്ടാം വരവ് നടത്തിയത്‌. രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ ഫോസ്റ്റർ വാറ്റ്ഫോർഡിനായി കളിച്ചിട്ടുണ്ട്.20220516 175636

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലോണടിസ്ഥാനത്തിൽ രണ്ട് സീസണിൽ താരം വാറ്റ്ഫോർഡിനായി കളിച്ചിരുന്നു. 2005-06 സീസണിൽ വാറ്റ്ഫോർഡിന്റെ പ്രമോഷനിൽ വലിയ പങ്കുവഹിച്ച താരമായിരുന്നു ഫോസ്റ്റർ. അന്ന് വാറ്റ്ഫോർഡിലെ സീസണിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത സീസണിലും ഫോസ്റ്റർ പ്രീമിയർ ലീഗിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleപോരാട്ടം ഒപ്പത്തിനൊപ്പമുള്ള ടീമുകള്‍ തമ്മിൽ, പ്ലേ ഓഫ് സാധ്യതകള്‍ക്കായി പഞ്ചാബും ഡൽഹിയും
Next article“അടുത്ത സീസണിൽ കിരീടങ്ങൾക്കായി പോരാടണം” – സാവി