“അടുത്ത സീസണിൽ കിരീടങ്ങൾക്കായി പോരാടണം” – സാവി

അടുത്ത സീസണിൽ ബാഴ്സലോണ കിരീടത്തിനായി പോരാടാൻ ആകുന്ന ടീമായിരിക്കണം എന്ന് സാവി. അതിനായുള്ള ഒരുക്കങ്ങൾ ടീം നടത്തും എന്നും സാവി പറഞ്ഞു. ഈ സീസണിൽ ക്ലബിലേക്ക് എത്തുമ്പോൾ ഒരു കിരീടം എങ്കിലും നേടണം എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ അത് നടന്നില്ല. സാവി പറഞ്ഞു. റയൽ മാഡ്രിഡുമായി പൊരുതാൻ ഞങ്ങൾക്ക് ആയില്ല. രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നും സാവി പറഞ്ഞു.

കോപ ഡെൽ റേയിലും ഞങ്ങൾക്ക് കിരീടം നേടാൻ ആയില്ല. സൂപ്പർ കപ്പിലും കാലിടറി. ഇനി അടുത്ത സീസണായി പ്രവർത്തിക്കേണ്ട സമയമാണ്. അവസാന മത്സരത്തിൽ തീർച്ചയയും വിയ്യറയലിനെ തോൽപ്പിക്കണം. എങ്കിലും അടുത്ത സീസണായി ഒരുങ്ങേണ്ടതുണ്ട്. സാവി പറഞ്ഞു.