“ബാഴ്സലോണയിൽ കളിച്ചെന്ന് വെച്ച് റയൽ വിളിച്ചാൽ പോകാതിരിക്കില്ല”

വോൾവ്സിൽ ഗംഭീര പ്രകടനം നടത്തുന്ന അഡാമെ ട്രയോരെ താൻ റയൽ മാഡ്രിഡ് വിളിച്ചാൽ അവർക്ക് വേണ്ടി കളിക്കും എന്ന് പറഞ്ഞു. മുൻ ബാഴ്സലോണ അക്കാദമി താരമായിരുന്നു ട്രയോരെ. തനിക്കും ബാഴ്സലോണയ്ക്കും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളത് അവിടെ നിന്ന് തന്റെ വരവ് അത്ര സുഖമമായിരുന്നില്ല. ട്രയോരെ പറഞ്ഞു.

എങ്കിലും ബാഴ്സലോണയിൽ കഥകൾ താൻ തന്റെ ഉള്ളിൽ സൂക്ഷിച്ചു കൊള്ളാം എന്നും പറഞ്ഞ് വഷളാക്കില്ല എന്നും ട്രയോരെ പറഞ്ഞു. ബാഴ്സലോണയിൽ കളിച്ചെന്ന് വെച്ച് വൈരികളായ റയലിൽ താൻ കളിക്കാതിരിക്കില്ല എന്നും റയൽ വിളിച്ചാൽ പോകും എന്നും 23കാരനായ ട്രയോരെ പറഞ്ഞു. കഴിഞ്ഞ സീസണിൽ അഞ്ചു വർഷത്തെ കരാറിൽ ആയിരുന്നു ട്രയോരെ വോൾവ്സിൽ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ സിറ്റിക്ക് എതിരെ ഉൾപ്പെടെ ട്രയോരെയുടെ പ്രകടനങ്ങൾ വൻ ക്ലബുകളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

Previous articleകുലുസേവ്സ്കി യുവന്റസ് അറ്റാക്കിലേക്ക്
Next articleഅണ്ടർ 19 ലോകകപ്പിൽ നിന്ന് നസീം ഷായെ പിൻവലിച്ച് പാകിസ്ഥാൻ