കുലുസേവ്സ്കി യുവന്റസ് അറ്റാക്കിലേക്ക്

PARMA, ITALY - OCTOBER 29: Dejan Kulusevski of Parma Calcio in action during the Serie A match between Parma Calcio and Hellas Verona at Stadio Ennio Tardini on October 29, 2019 in Parma, Italy. (Photo by Emilio Andreoli/Getty Images)

ഇറ്റലിയിൽ അത്ഭുതങ്ങൾ കാണിക്കിന്ന യുവ അറ്റാക്കിങ് താരം ഡെജാം കുലുസേവ്സ്കിയെ യുവന്റസ് സ്വന്തമാക്കുന്നു. അറ്റലാന്റയുടെ താരമായ കുലുസേവ്സ്കിയെ ഇന്ററിനെയും റോമയെയും പിന്നിലാക്കിയാണ് യുവന്റസ് സ്വന്തമാക്കുന്നത്. 35 മില്യണോളം ആകും കുലുസേവ്സ്കിക്കു വേണ്ടി യുവന്റസ് നൽകുക. 9 മില്യണോളം ബോണസുകളും ഉണ്ടാകും.

സ്വീഡിഷ് താരമായ കുലുസേവ്സ്കി ഇപ്പോൾ പാർമയിൽ ലോണിൽ കളിക്കുകയാണ്. ഈ സീസണിൽ ഇതുവരെ നാലു ഗോളുകളും ഏഴ് അസിസ്റ്റും ഈ 19കാരൻ സംഭാവന ചെയ്തിട്ടുണ്ട്. സൈനിംഗ് ചെയ്താലും ഈ സീസൺ അവസാനം വരെ കുലുസേവ്സ്കി പാർമയിൽ തുടർന്നേക്കും. യുവന്റസിന് ലോണിൽ നിന്ന് താരത്തെ തിരിച്ചു വിളിക്കണമെങ്കിൽ പകരം വേറൊരു താരത്തെ പാർമയ്ക്ക് നൽകേണ്ടതായി വരും.

Previous articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ
Next article“ബാഴ്സലോണയിൽ കളിച്ചെന്ന് വെച്ച് റയൽ വിളിച്ചാൽ പോകാതിരിക്കില്ല”