ബാംഫോർഡിന്റെ ഏക ഗോളിൽ ലീഡ്സിന് വിജയം

20200927 182355
- Advertisement -

മികച്ച ഫോമിൽ ഉള്ള സ്ട്രൈക്കർ ബാംഫോർഡിന്റെ മികവിൽ ലീഡ്സ് യുണൈറ്റഡ് തങ്ങളുടെ ലീഗിലെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ന് നടന്ന എവേ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ലീഡ്സ് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്‌. മത്സരം അവസാനിക്കാൻ രണ്ട് മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു വിജയ ഗോൾ വന്നത്. രണ്ട് ഗോൾ കീപ്പർമാരുടെയും മികവാണ് മത്സരത്തിൽ ഒരു ഗോൾ മാത്രം പിറക്കാൻ കാരണം.

ഷെഫീൽഡ് യുണൈറ്റഡ് ഗോൾ കീപ്പർ റാംസ്ഡേൽ ആയിരുന്നു ഏറ്റവും മികച്ചു നിന്നത് എട്ട് സേവുകളോളം ആണ് റാംസ്ഡേൽ ഇന്ന് നടത്തിയത്. കളിയുടെ 88ആം മിനുട്ടിൽ മാത്രമാണ് റാംസ്ഡേലിനെ വീഴ്ത്താൻ ലീഡ്സിനായത്. ഹാരിസൺ കൊടുത്ത ഒരു ക്രോസിൽ നിന്നായിരുന്നു റാംസ്ഡേലിന്റെ ഹെഡർ വന്നത്. തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലാണ് ബാംഫോർഡ് ഗോൾ നേടുന്നത്‌. ലീഡ്സിന്റെ ലീഗിലെ രണ്ടാം ജയമാണിത്. മറുവശത്ത് ഷെഫീൽഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു. ഒരു ഗോൾ പോലും അവർക്ക് നേടാനും ആയില്ല.

Advertisement