സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനെ വേറെ ലെവലിലേക്ക് ഉയർത്തും എന്ന് സിമിയോണി

Img 20200927 190358
- Advertisement -

ലൂയിസ് സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡിലേക്കുള്ള വരവ് ക്ലബിനെ ഒരുപാട് ഉയരത്തിലേക്ക് എത്തിക്കും എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി പറഞ്ഞു. സുവാരസ് ഒരുപാട് പരിചയസമ്പത്തും ഒരുപാട് മികവുമുള്ള താരമാണ്. അത്തരത്തിലുള്ള താരങ്ങൾ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആകും കളിക്കുക. അതുകൊണ്ട് തന്നെ സുവാരസിനൽന്റെ വരവ് അത്ലറ്റിക്കോ മാഡ്രിഡ് എന്ന ക്ലബിനെ വേറെ ലെവലിലേക്ക് ഉയർത്തും എന്നും സിമിയോണി പറഞ്ഞു.

സുവാരസ് ബാഴ്സലോണയിലേക്ക് വരും മുമ്പ് തന്നെ താൻ അദ്ദേഹത്തെ സിഅൻ ചെയ്യാൻ നോക്കിയിരുന്നും സുവാരസിന് ഏറ്റവും മികച്ച ക്ലബാണ് അത്ലറ്റിക്കോ മാഡ്രിഡ് എന്ന് സുവാരസിന് അറിയാം എന്നും സിമിയോണി പറഞ്ഞു. ബാഴ്സലോണയിൽ അവസാന ആറു വർഷം സുവാരസ് കാഴ്ചവെച്ച പ്രകടനങ്ങൾ അദ്ദേഹത്തിന്റെ കഴിവിന്റെ തെളിവാണെന്നും സിമിയോണി പറഞ്ഞു. ഇന്ന് ഗ്രനാഡയ്ക്ക് എതിരെ കളിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് ടീമിൽ സുവാരസ് ഉണ്ട്.

Advertisement