ഗരെത് ബെയ്ല് ഇനി സ്പർസിനൊപ്പം ഉണ്ടാകില്ല എന്ന് നുനോ

Tottenham Gareth Bale

സ്പർസിനൊപ്പം പുതിയ സീസണിൽ ഗരെത് ബെയ്ല് ഉണ്ടാകില്ല എന്ന് ടോട്ടനത്തിന്റെ പുതിയ പരിശീലകൻ നുനോ സാന്റോ വ്യക്തമാക്കി. ഗരെത് ബെയ്ല് കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു സ്പർസിലേക്ക് തിരികെ എത്തിയത്. താരത്തെ നിലനിർത്താനോ സ്വന്തമാക്കനോ സ്പർസ് ഉദ്ദേശിക്കുന്നില്ല എന്ന് നുനോ പറഞ്ഞു. ഇതോടെ ബെയ്ല് റയൽ മാഡ്രിഡിലേക്ക് തന്നെ തിരികെ പോകും എന്ന് ഉറപ്പായി.

റയൽ മാഡ്രിഡിൽ ഇനി ഒരു വർഷത്തെ കരാർ കൂടെ ബെയ്ലിന് ബാക്കിയുണ്ട്. വലിയ വേതനം ലഭിക്കുന്നത് കൊണ്ട് തന്നെ റയൽ മാഡ്രിഡ് വിടാൻ ബെയ്ല് താല്പര്യപ്പെടുന്നില്ല. ഈ സീസൺ കൂടെ റയലിൽ നിന്ന് അടുത്ത സീസണിൽ ഫ്രീ ഏജന്റായി എങ്ങോട്ടെങ്കിലും പോവുക ആകും വെയിൽസ് താരത്തിന്റെ ഉദ്ദേശം. വലിയ വേതനം ആയതു കൊണ്ട് തന്നെ ബെയ്ലിനെ സ്വന്തമാക്കാൻ വേറെ ക്ലബുകൾക്ക് സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. കഴിഞ്ഞ സീസണിൽ സ്പർസിൽ എത്തി എങ്കിലും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ അദ്ദേഹത്തിനായിരുന്നില്ല.

Previous articleമൊറീസിയോ ഒഡീഷക്ക് ഒപ്പം ഉണ്ടാകില്ല, താരം ഖത്തറിലേക്ക്
Next articleകഠിനാധ്വാനം അര്‍ഹിച്ച ഫലം നല്‍കി തുടങ്ങി – ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍