കഠിനാധ്വാനം അര്‍ഹിച്ച ഫലം നല്‍കി തുടങ്ങി – ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍

Haydenwalshjunior

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം പരമ്പരയിലെ താരമായി തിരഞ്ഞെടുത്ത ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ അഭിപ്രായപ്പെട്ടത് തന്റെ കഠിനാധ്വാനം അര്‍ഹിച്ച ഫലം നല്‍കി തുടങ്ങിയെന്നാണ്. തനിക്ക് അവസരം ലഭിയ്ക്കാനായി താന്‍ കാത്തിരിക്കുന്നുവെന്നും അതിനാൽ തന്നെ അത് ലഭിച്ചപ്പോള്‍ മുതലാക്കുവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

4-1ന്റെ വിജയം സ്വന്തമാക്കാനായതിൽ ടീമംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിര 2-3ന് പരമ്പര നഷ്ടമായതിൽ ടീമംഗങ്ങള്‍ നിരാശയിലായിരുന്നുവെന്നും എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്തിയതിൽ സന്തോഷമുണ്ടെന്നും ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ വ്യക്തമാക്കി.