മൊറീസിയോ ഒഡീഷക്ക് ഒപ്പം ഉണ്ടാകില്ല, താരം ഖത്തറിലേക്ക്

20210717 120937
Credit: Twitter

കഴിഞ്ഞ സീസണിൽ ഒഡീഷയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ സ്ട്രൈക്കർ ഡീഗോ മൊറീസിയോ ഈ സീസണിൽ ഐ എസ് എല്ലിൽ ഉണ്ടാകില്ല. താരം ഖത്തറിലെ ഒരു പ്രമുഖ ക്ലബുമായി കരാർ ഒപ്പുവെച്ചതായാണ് വാർത്തകൾ. ഒഡീഷ എഫ് സിയും ഐ എസ് എല്ലിലെ മറ്റു ചില ക്ലബുകളും മൊറീസിയോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും താരം ആ ഓഫറുകൾ നിരസിച്ചു കൊണ്ട് ഖത്തറിൽ നിന്നുള്ള ഓഫർ സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ കളിച്ച താരം ലീഗിൽ 12 ഗോളുകൾ നേടിയിരുന്നു. ഇതിനൊപ്പം രണ്ട് അസിസ്റ്റും താരം ഒഡീഷയ്ക്കായി സംഭാവന ചെയ്തു. 30കാരനായ താരം മുമ്പ് സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ബ്രസീൽ തുടങ്ങിയ ലീഗുകളിൽ ഒക്കെ കളിച്ചിട്ടുണ്ട്.