എവർട്ടൻ താരം ലെയ്റ്റൻ ബെയ്‌ൻസ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. ഒരു വർഷത്തെ കരാറാണ് താരത്തിന് എവർട്ടൻ നൽകിയിരിക്കുന്നത്. ഈ കരാറോടെ ബെയിൻസ് തുടർച്ചയായ പതിമൂന്നാം സീസണിലും ഗൂഡിസൺ പാർക്കിൽ ഉണ്ടാകും എന്നുറപ്പായി.
ലെഫ്റ്റ് ബാക്കായ ബെയ്‌ൻസ് 2007 ലാണ് വിഗാനിൽ നിന്ന് എവർട്ടനിൽ എത്തുന്നത്. 34 വയസുകാരനായ താരം ഇതുവരെ ക്ലബ്ബിനായി 411 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ലൂക്കാസ് ദിഗ്‌നെയാണ് നിലവിൽ ക്ലബ്ബിന്റെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്ക് എങ്കിലും മാർക്കോസ് സിൽവക്ക് കീഴിൽ ടീം മെച്ചപ്പെടുന്നതിൽ ഉള്ള സന്തോഷവും എവർട്ടനിൽ തുടരാൻ തീരുമാനിച്ചതിൽ സ്വാധീനിച്ചതായി താരം വെളിപ്പെടുത്തി.
2010 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2012 യൂറോ കപ്പ്, 2014 ലോകകപ്പ് ടീമുകളിലും താരം അംഗമായിരുന്നു. എങ്കിലും ആഷ്‌ലി കോൾ അടക്കമുള്ളവരുടെ മികച്ച പ്രകടനങ്ങൾ താരത്തിന് ഇംഗ്ലണ്ട് ജേഴ്സിയിൽ കാര്യമായ അവസരങ്ങൾ ലഭിക്കുന്നതിൽ തടസ്സമായി നിന്നു.